RED STAR ALAKKAD
RED STAR Arts & Sports Club, Alakkad Reg. No: KNR/CA/253/2022
Keralolsavam 2026 · Kadannappally-Panapuzha Grama Panchayat

RED STAR ALAKKAD

🎭
Overall ChampionsARTS
🏆
Overall ChampionsSPORTS
Overall Championship — Red Star Alakkad poster
ഓവറോൾ ചാമ്പ്യൻഷിപ്പ് 🏆
0Overall Titles
0Individual Winners
0Photos
0Videos
About Us

ഞങ്ങളെക്കുറിച്ച്

Red Star Arts & Sports Club, Alakkad

“

ഇതൊരു വെറും ക്ലബ്ബല്ല;
തലമുറകൾ കൈമാറി വന്ന ഒരു വികാരമാണ്.

🏆 തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യന്മാർ! Overall Champions — Second Year in a Row · Keralolsavam 2026
🏃 0 കായികം Sports Points
🎭 0 കലാ-രചന Arts & Literary Points
⭐ 0 ആകെ പോയിന്റ് Total Points
01🌱

ചരിത്രവും പാരമ്പര്യവും

History & Heritage

പൂർവ്വികർ വിയർപ്പൊഴുക്കി നനച്ചുവളർത്തിയ ചുവന്ന മണ്ണിന്റെ കരുത്തും, മുൻഗാമികൾ തെളിച്ചുതന്ന പാതയിലെ ആത്മാർത്ഥതയും സിരകളിൽ ആവാഹിച്ചുകൊണ്ട് പിറവിയെടുത്ത പ്രസ്ഥാനമാണ് റെഡ് സ്റ്റാർ ആലക്കാട്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ഈ മണ്ണിൽ, പൂർവ്വികരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിക്കൊണ്ട് ഞങ്ങൾ മുന്നോട്ട് കുതിക്കുന്നു.

02🎭⚽

കലയും കായികവും — ഞങ്ങളുടെ ജീവശ്വാസം

Arts & Sports — Our Lifeblood

കളിക്കളങ്ങളിൽ തീപ്പൊരി ചിതറിക്കുന്ന പോരാട്ടവീറായാലും, അരങ്ങുകളിൽ വിസ്മയം തീർക്കുന്ന കലാമികവായാലും... ഇറങ്ങുന്നിടത്തെല്ലാം വിജയക്കൊടി പാറിക്കുക എന്നത് റെഡ് സ്റ്റാറിന്റെ പാരമ്പര്യമാണ്.

കലയെയും കായികത്തെയും ഒരുപോലെ നെഞ്ചിലേറ്റുന്ന യുവത്വത്തിന്റെ കരുത്താണ് ഈ നാടിന്റെ അഹങ്കാരം.

03🏆

ചരിത്രനേട്ടങ്ങളുടെ നിറവിൽ

A Historic Achievement — Overall Champions, Second Year in a Row!

വിജയം ഞങ്ങൾക്ക് ഒരു യാദൃശ്ചികതയല്ല, അതൊരു തുടർച്ചയാണ്!

കഴിഞ്ഞ വർഷം നേടിയ ഓവറോൾ കിരീടത്തിന് പിന്നാലെ, കേരളോത്സവം 2026-ലും അതേ വീര്യത്തോടെ, അതിലേറെ കരുത്തോടെ ഞങ്ങൾ വിജയം ആവർത്തിച്ചിരിക്കുന്നു.

കായികരംഗത്തെ അജയ്യമായ മുന്നേറ്റത്തിലൂടെ (198 പോയിന്റ്), കലാ-രചന വേദികളിലെ സമാനതകളില്ലാത്ത പ്രതിഭയിലൂടെയും (119 പോയിന്റ്) ആകെ 317 പോയിന്റുകൾ വാരിക്കൂട്ടി, തുടർച്ചയായ രണ്ടാം വർഷവും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഓവറോൾ ചാമ്പ്യൻപട്ടം ആലക്കാടിന്റെ മണ്ണിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു.

04🤝

ഞങ്ങളുടെ കരുത്ത്

Our Strength

പൂർവ്വികർ പകർന്നുതന്ന ഒരുമയുടെ പാഠങ്ങളും, നാടിന്റെ അകമഴിഞ്ഞ സ്നേഹവും, പ്രവാസലോകത്തും അതിർത്തികളിലും രാജ്യത്തിനായി കാവൽ നിൽക്കുന്ന പ്രവാസി-സൈനിക സുഹൃത്തുക്കളുടെ നിരുപാധികമായ പിന്തുണയുമാണ് റെഡ് സ്റ്റാർ ആലക്കാടിന്റെ നട്ടെല്ല്.

കിരീടങ്ങൾ നിലനിർത്തുക എന്നത് നേടിയെടുക്കുന്നതിനേക്കാൾ വലിയ പോരാട്ടമാണ്. കഴിഞ്ഞ വർഷത്തെ വിജയത്തിന് പിന്നാലെ, ഇത്തവണയും ചരിത്രം ആവർത്തിച്ചുകൊണ്ട് റെഡ് സ്റ്റാർ ആലക്കാട് തെളിയിക്കുന്നത് ഈ ചുവന്ന മണ്ണിന്റെ അജയ്യമായ കരുത്താണ്.

ഇതേ ഒരുമയോടെ, ഇതേ ആവേശത്തോടെ...
ഉയരങ്ങൾ ഇനിയും കീഴടക്കാൻ ഞങ്ങൾ എന്നും മുന്നിലുണ്ടാകും.

The Double Crown

Champions of Arts & Sports

One club. Two overall championships. A whole village behind every performance on stage and every stride on the track.

Overall Championship poster — Red Star Alakkad
🎭 Arts

Overall Champions

ഓവറോൾ ചാമ്പ്യൻഷിപ്പ് — റെഡ് സ്റ്റാർ ആലക്കാട്

Dance, music, poetry, painting and literary events — our artists swept the stage at Keralolsavam 2026.

Sports championship poster — Red Star Alakkad
🏆 Sports

Overall Champions

കായിക കിരീടം — റെഡ് സ്റ്റാർ ആലക്കാട്

Sprints, distance races, jumps and throws — our athletes brought the sports crown home to Alakkad.

Red Star Alakkad volleyball team — Keralolsavam 2026 champions 🏐 Volleyball Champions · 2026
Keralolsavam 2026Volleyball Kannur Dist.One of the best clubs 🏆Winners
Village Volley Champions

VILLAGE VOLLEYCHAMPIONS

വോളിബോൾ കിരീടം വീണ്ടും ആലക്കാടിന്റെ മണ്ണിലേക്ക് 🏐

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല; ഇത് ആലക്കാടിന്റെ കരുത്തിന്റെയും നിരന്തരമായ കഠിനാധ്വാനത്തിന്റെയും തുടർച്ചയാണ്!

ദിവസേനയുള്ള കൃത്യമായ പ്രാക്ടീസും, അച്ചടക്കത്തോടെയുള്ള ടീം വർക്കും, എതിരാളികൾക്ക് തകർക്കാൻ കഴിയാത്ത ഉരുക്കുകോട്ട പോലെയുള്ള ഡിഫൻസും ഒത്തുചേർന്നപ്പോൾ വോളിബോൾ കിരീടം വീണ്ടും റെഡ്സ്റ്റാർ ആലക്കാടിന്റെ മണ്ണിലേക്ക് എത്തിയിരിക്കുന്നു.

ഇന്ത്യൻ ആർമിയിലും മറ്റ് പ്രമുഖ ഡിപ്പാർട്ട്‌മെന്റ് തലങ്ങളിലും നിരവധി പ്രതിഭകളെ വാർത്തെടുത്ത, കണ്ണൂർ ജില്ലയിലെ തന്നെ മികച്ച വോളിബോൾ ക്ലബ്ബുകളിൽ ഒന്നായ റെഡ്സ്റ്റാർ ആലക്കാട്, തങ്ങളുടെ വിജയപാരമ്പര്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

🎉

കേരളോത്സവം വോളിബോൾ മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് വിജയകിരീടം ചൂടിയ പ്രിയ താരങ്ങൾക്കും, ടീമിന് കരുത്തായി കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

Champion Moments

The Night We Lifted It

Celebrations

Victory Celebrations

വിജയാഘോഷം — ആലക്കാടിന്റെ ആഘോഷരാവ് 🔥

The joy, the rally and the night Alakkad celebrated its champions. Tap any video to play.

Full Album on Google DriveAll photos & videos — 115 photos · 70 videos Open Album ↗
Hall of Fame

Our Winners

Every name here added points to the championship. Tap any card to view it full size.

Prize Distribution

On the Victory Stage

Certificates and honours received at the Keralolsavam prize distribution ceremony.

Watch

Victory in Motion

Hover to preview, tap to play with sound.

Connect With Us

ഞങ്ങളോടൊപ്പം ചേരൂ

Follow Red Star Alakkad for match updates, results and celebrations — or come visit us.

Facebook Pageഫേസ്ബുക്ക് പേജ്Red Star Alakkad · Official Page Like Page Facebookഫേസ്ബുക്ക്Red Star Alakkad on Facebook Follow Instagramഇൻസ്റ്റാഗ്രാം@redstar_alakkad Follow
📍 Find Us

Red Star Arts & Sports Club

ആലക്കാട് · കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്

Alakkad, Kannur, Kerala

Get Directions
↑